മത്സ്യബന്ധനത്തിനിടെ അപകടം; തൊഴിലാളിയുടെ വിരലറ്റു

Published : Jul 03, 2021, 01:34 PM IST
മത്സ്യബന്ധനത്തിനിടെ അപകടം; തൊഴിലാളിയുടെ വിരലറ്റു

Synopsis

മത്സ്യബന്ധനത്തിനായി വലയടിക്കുന്ന സമയം പലക ഇളകിത്തെറിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം.  

തൃശൂര്‍: ചാവക്കാട് കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളിയുടെ വിരലറ്റു. മറ്റൊരു തൊഴിലാളിക്കും കൈക്ക് പരിക്കേറ്റു.  കൊല്‍ക്കത്ത സ്വദേശി ന്യൂട്ടന്റെ വിരലാണ് അറ്റത്. സംഭവത്തില്‍ പുത്തന്‍ കടപ്പുറം സ്വദേശി റാഫിക്കും പരിക്കേറ്റു.
മത്സ്യബന്ധനത്തിനായി വലയടിക്കുന്ന സമയം പലക ഇളകിത്തെറിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. എടക്കഴിയൂര്‍ സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള പുളിങ്കുന്നത്ത് വള്ളത്തിലെ തൊഴിലാളികളാണ് ഇരുവരും. രണ്ടുപേരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; കൊച്ചി മേയർ പദവി വി കെ മിനി മോളും ഷൈനി മാത്യുവും പങ്കിടും
സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 'പോഡ', ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്