
തിരുവനന്തപുരം: അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഈ മാസം 27 ന് തീരദേശ ഹർത്താൽ നടത്തും. മത്സ്യമേഖലയിലെ സംഘടനകളുടെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എംപിമാരായ ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യമേഖലാ സംരക്ഷണ സമിതി കൺവീനർ ചാൾസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
സിപിഎം അനുകൂല സംഘടന ഒഴിച്ച് മത്സ്യമേഖലയിലെ മുഴുവൻ സംഘടനകളും യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ആഗോള കുത്തകകൾക്ക് മത്സ്യസമ്പത്ത് അടിയറവ് വെക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam