എറണാകുളം കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്ന് രാത്രിയോടെയാണ് സംഭവം.തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്
എറണാകുളം: എറണാകുളം കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്ന് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.
പാലക്കാട് കൊപ്പത്ത് കാര്‍ കത്തി നശിച്ചു
പാലക്കാട് കൊപ്പം ജങ്ഷനിൽ ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാത കൊപ്പം ജംഗ്ഷനിൽ ഇന്ന് രാത്രി പത്തോടെയിരുന്നു സംഭവം. കാറിന്‍റെ പിൻഭാഗത്ത് നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽപെട്ടതോടെ ഡ്രൈവർ കാർ റോഡിന് വശത്തേക്ക് നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ സഞ്ജിതിന്‍റെ സ്‌കോർപ്പിയോ കാറാണ് കത്തി നശിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു സംഭവം.


