കാസർകോട് മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു; മൂന്ന് തൊഴിലാളികളെ കാണാതായി

By Web TeamFirst Published Jul 4, 2021, 9:22 AM IST
Highlights

ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. 

പ്രതീകാത്മക ചിത്രം

കാസർകോട്: കാസർകോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. നെല്ലിക്കുന് വച്ചാണ്  ബോട്ട് കടലിൽ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!