'40 ലക്ഷം രൂപ കോഴ വാങ്ങി പിഎസ്‍സി അംഗത്വം വിറ്റു'; ഐഎന്‍എല്ലില്‍ കോഴ വിവാദം

Published : Jul 04, 2021, 08:48 AM ISTUpdated : Jul 04, 2021, 08:50 AM IST
'40 ലക്ഷം രൂപ കോഴ വാങ്ങി പിഎസ്‍സി അംഗത്വം വിറ്റു'; ഐഎന്‍എല്ലില്‍ കോഴ വിവാദം

Synopsis

ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ സി മുഹമദ് പറയുന്നു.  

കോഴിക്കോട്: ഐഎൻഎല്ലില്‍ വിഭാഗീയത രൂക്ഷമാക്കി കോഴ വിവാദം. 40 ലക്ഷം രൂപ കോഴ വാങ്ങി പിഎസ്സി അംഗത്വം പാര്‍ട്ടി വിറ്റുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദ്. അബ്ദുള്‍ സമദില്‍ നിന്നാണ് കോഴ വാങ്ങിയത്. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്നും ഇ സി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്ന് പേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ സി മുഹമദ് പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ മാറ്റം; മോതിരമാണ് പുതിയ ചിഹ്നം