
പാലാ: പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകൾ. ഇതില്‍ നാലുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ദിനേശ് മേനോൻ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയിത്. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുമുണ്ട്.
മാണി സി കാപ്പന് നാല് കോടി മൂപ്പത് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ബാധ്യതയും ഭാര്യക്ക് ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം രൂപയുടെ ബാധ്യതയുമുണ്ട്. മാണി സി കാപ്പന് പതിനാറ് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക് പത്ത് കോടി എഴുപത് ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
യുഡിഎഫിന്‍റെയും എൻഡിഎയുടെയും സ്ഥാനാർത്ഥി നിർണ്ണയം വൈകുമ്പോൾ പത്രിക നൽകി പ്രചാരണത്തിൽ മേൽകൈ നേടുകയാണ് ഇടതു മുന്നണി. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അടക്കമുള്ള ജില്ലയിലെ മുതിർന്ന എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമെത്തിയാണ് മാണി സി കാപ്പന്‍ പത്രിക നല്‍കിയത്. ഓട്ടോ തൊഴിലാളികൾ പിരിച്ചു നൽകിയ തുകയാണ് കെട്ടിവെച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam