ഗുണനിലവാരമില്ല; അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

By Web TeamFirst Published Dec 7, 2019, 5:21 PM IST
Highlights

കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. 

കോഴിക്കോട്: മായം ചേര്‍ത്ത് വിറ്റതിനെ തുടര്‍ന്ന് അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. ചിലതില്‍ ഒന്നിലധികം എണ്ണകള്‍ കൂട്ടിച്ചേര്‍ത്താണ് വില്‍പ്പന നടത്തിയത്. മായം ചേര്‍ത്ത് വിറ്റതിനെ തുടര്‍ന്നാണ് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചത്. നിര്‍മ്മാണം വിവിധ ജില്ലകളിലാണെങ്കിലും കോഴിക്കോട്ടെ സായ് ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഇവയുടെയെല്ലാം വിതരണക്കാര്‍.

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്താന്‍ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധനയില്‍ ഗുണനിലവാരമില്ലായ്മ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് വിപണിയിലുള്ള 10 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളും നിരോധിച്ചു. പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

click me!