
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.
ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്. ഒക്ടോബർ 19 തിങ്കളാഴ്ച അഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച നവമിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി ആയുധപൂജ, 21-ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18, 19, 20, 21 തിയതികളിൽ തുടർച്ചയായ അവധിയായിരിക്കും ലഭിക്കുക. ശനിയാഴ്ചത്തെ നേരത്തെയുള്ള അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam