
തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും റിപ്പോർട്ടർ ചാനലിനും എതിരെയാണ് ഡെപ്യൂട്ടി സ്പീക്കർ പരാതി നൽകിയത്. ഈ പരാതിയിലാണ് പൊലീസ് നടപടി. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam