അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ ‌അഞ്ചം​ഗ വനപാലക സംഘം വനത്തിൽ കുടുങ്ങി; പുതൂർ ആർആർടി സംഘം വനത്തിലേക്ക് തിരിച്ചു

Published : Dec 02, 2025, 09:03 PM IST
tiger survey

Synopsis

സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ വഴി തെറ്റിയത്. പുതുർ ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കടുവാ സെൻസസിന് പോയ വനപാലക സംഘം വനത്തിൽ കുടുങ്ങി. അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് അഞ്ചംഗ വനപാലകസംഘം കുടുങ്ങിയത്. സംഘത്തിൽ രണ്ടുപേർ വനിതകളാണ്. വൈകിട്ടോടെ വഴിതെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടെന്നും, തിരിച്ചെത്തിക്കാൻ ആർ‌ആർടി സംഘം വനത്തിലേക്ക് പോയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ വഴി തെറ്റിയത്. പുതുർ ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി
അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി