തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ 5 ശതമാനം കടമുറികൾ ഇനി സ്ത്രീകൾക്ക്

Published : Jun 06, 2022, 07:50 PM IST
തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ 5 ശതമാനം കടമുറികൾ ഇനി സ്ത്രീകൾക്ക്

Synopsis

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഉത്തരവ്‌ ബാധകമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിലെ ഷോപ്പിംഗ്‌ കോംപ്ലക്സുകളിൽ അഞ്ച് ശതമാനം കടമുറികൾ സ്ത്രീകൾക്ക്‌ വേണ്ടി മാറ്റിവയ്ക്കാൻ മന്ത്രി എം.വി.ഗോവിന്ദന്റെ നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ്‌ ബാധകമാണ്‌. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതിനുമായഉള്ള ഇടപെടലുകളുടെ ഭാഗമായാണ്‌ നടപടി. രാജ്യത്ത്‌ തന്നെ ആദ്യമായിട്ടാണ്‌ ഷോപ്പിംഗ്‌ കോംപ്ലക്സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക്‌ സംവരണം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഷോപ്പിംഗ്‌ കോംപ്ലക്സുകളിൽ, ഒഴിവ്‌ വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക്‌ നൽകുമ്പോൾ 10 ശതമാനം പട്ടികജാതി-പട്ടിക വർഗ്ഗക്കാർക്കും 3 ശതമാനം വികലാംഗർക്കും  നിലവിൽ നീക്കിവയ്ക്കുന്നുണ്ട്‌. ഇതിന്‌ പുറമേയാണ്‌ 5 ശതമാനം കടമുറികൾ സ്ത്രീകൾക്ക്‌ മാറ്റിവയ്ക്കുന്നത്‌. അതേസമയം ഇതിന്റെ മറവിൽ ബെനാമി കച്ചവടം നടക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. മുറി അനുവദിക്കുന്നതിൽ കുടുംബശ്രീ ഓക്സിലറി യൂണിറ്റുകൾക്ക്‌ ഉൾപ്പെടെ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍