ഇരട്ടക്കുട്ടികളുമായി സ്‍കൂട്ടറില്‍ യാത്ര, തെന്നിവീണു,സ്‍കൂട്ടറിന് അടിയില്‍പ്പെട്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു

Published : Sep 15, 2022, 03:28 PM ISTUpdated : Sep 15, 2022, 05:43 PM IST
ഇരട്ടക്കുട്ടികളുമായി സ്‍കൂട്ടറില്‍ യാത്ര, തെന്നിവീണു,സ്‍കൂട്ടറിന് അടിയില്‍പ്പെട്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു

Synopsis

വീടിന് മുന്നിലെ കൈത്തോടിന്‍റെ പാലം മുറിച്ചു കടക്കുന്നതിനിടെ അമ്മ ഓടിച്ച സ്കൂട്ടര്‍ തെന്നി വീഴുകയായിരന്നു. തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല

തിരുവനന്തപുരം: പാറശാലയിൽ അമ്മ ഓടിച്ച സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാറശാല ചാരോട്ടുകോണം സുനിലിന്‍റെയും മഞ്ജുവിന്‍റെയും മകൻ പവിൻ സുനിലാണ് മരിച്ചത്. ഇരട്ടക്കുട്ടികളുമായി സ്കൂട്ടറിൽ യാത്ര ചെയ്യവേ ആണ് അപകടം ഉണ്ടായത്. വീടിന് മുന്നിലെ കൈത്തോടിന്‍റെ പാലം മുറിച്ചു കടക്കുന്നതിനിടെ അമ്മ ഓടിച്ച സ്കൂട്ടര്‍ തെന്നി വീഴുകയായിരുന്നു. തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല. പാലത്തിൽ നിന്ന് വീണ സ്കൂട്ടറിനടിയിൽപ്പെട്ടാണ് അഞ്ച് വയസുകാരൻ മരിച്ചത്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ അമ്മ മഞ്ചുവിനെയും ഇരട്ട സഹോദരനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം