അതിരപ്പള്ളിയിൽ മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു

Published : Feb 07, 2022, 08:21 PM ISTUpdated : Feb 07, 2022, 08:48 PM IST
അതിരപ്പള്ളിയിൽ മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു

Synopsis

കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു

തൃശ്ശൂർ: മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെ ആന ചവിട്ടിക്കൊലപ്പെടുത്തി. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വയസായിരുന്നു. അതിരപ്പിള്ളി കണ്ണൻകുഴിയിൽ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു. നിഖിലിന് 36 വയസും ജയന് 50 വയസുമാണ് പ്രായം. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവർ അതിരപ്പള്ളിയിൽ എത്തിയത്.

ഇന്ന് വൈകിട്ട് ആറരയോടെ കണ്ണംകുഴിയിലാണ് സംഭവം നടന്നത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനും അപ്പൂപ്പൻ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ആഗ്മിനിയ മരിച്ചിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം