കണ്ണൂരിലെ പാർട്ടി കോൺ​ഗ്രസിന് പതാക ഉയ‍ർന്നു: കോൺ​ഗ്രസും ലീ​ഗും നാടിനായി ശബ്ദമുയർത്തുന്നില്ലെന്ന് മുഖ്യമന്ത്രി

Published : Apr 05, 2022, 08:20 PM IST
കണ്ണൂരിലെ പാർട്ടി കോൺ​ഗ്രസിന് പതാക ഉയ‍ർന്നു: കോൺ​ഗ്രസും ലീ​ഗും നാടിനായി ശബ്ദമുയർത്തുന്നില്ലെന്ന് മുഖ്യമന്ത്രി

Synopsis

പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസം​ഗത്തിൽ കോൺ​ഗ്രസിനും മുസ്ലീംലീ​ഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. 

കണ്ണൂ‍ർ: ഇരുപത്തിമൂന്നാമത് സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയനാണ് പാ‍ർട്ടി കോൺ​ഗ്രസിന് ഔദ്യോ​ഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാകയുർത്തൽ. 

പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസം​ഗത്തിൽ കോൺ​ഗ്രസിനും മുസ്ലീംലീ​ഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തക‍ർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്.  പാർലമെൻ്റിലും കേരളത്തിനായി ശബ്ദിക്കാൻ അവർക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺ​ഗ്രസിൻ്റെ  സമീപനമെന്നും നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ