ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ; ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി അട്ടിമറിച്ചെന്നും ആരോപണം

Published : Oct 29, 2026, 06:50 AM IST
Flavio Bolsonaro

Synopsis

ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ. യുഎസിലെത്തിയതിന് പിന്നാലെയാണ് ബോൾസനാരോയുടെ പ്രഖ്യാപനം. ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി അട്ടിമറിച്ചെന്നും ആരോപണം.

ബ്രസീലിയ: ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ. യുഎസിലെത്തിയതിന് പിന്നാലെയാണ് ബോൾസനാരോയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും ബോൾസനാരോ ആരോപിച്ചു. ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി അട്ടിമറിച്ചെന്നാണ് ആരോപണം.

രാജ്യം വിടാൻ സഹായിച്ച അർജന്റീനിയൻ പ്രസിഡന്റിനും ട്രംപിനും ബോൾസനാരോ നന്ദി പറയുകയും ചെയ്തു. ആദ്യം സ്വയം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിട്ട പോസ്റ്റ് പിന്നീട് യഥാർത്ഥ നേതാവ് എന്നാക്കി ബോൾസനാരോ തിരുത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാസ‍്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ബോൾസനാരോ രാജ്യം വിട്ടത്. 45 ലക്ഷം വോട്ടിനായിരുന്നു തെരഞ്ഞെടുപ്പിലെ ബോൾസനാരോയുടെ തോൽവി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി
കൊഴിഞ്ഞാമ്പാറ കൊലപാതകം: ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ്