നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനയ്ക്കുള്ള ബിൽ അവതരിപ്പിച്ചേക്കും

Published : Oct 29, 2026, 06:39 AM IST
sabha

Synopsis

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകൾ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട.

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകൾ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും. ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം ബില്ല് അംഗീകരിച്ചിരുന്നു. ഗവർണറുടെ അനുമതി കൂടി നേടിയിട്ടായിരിക്കും നിയമസഭയിൽ ഇത് അവതരിപ്പിക്കുക. എംഎൽഎമാരുടെ പ്രതിമാസ ആനുകുല്യങ്ങൾ 70,000ത്തിൽ നിന്ന് 98,000 രൂപയാക്കാനും മന്ത്രിമാരുടെ പ്രതിമാസ ആനുകുല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്നും 1.33 ലക്ഷം രൂപയാക്കാനുമാണ് ബില്ല് ശുപാർശ ചെയ്യുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി എസ് സി പരീക്ഷ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊർജ്ജിതം; സംസ്ഥാനം വിടാനുള്ള സാധ്യത തള്ളാതെ അന്വേഷണ സംഘം
Malayalam News Live: നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനയ്ക്കുള്ള ബിൽ അവതരിപ്പിച്ചേക്കും