
തിരുവനന്തപുരം : സിപിഎമ്മിലും തലവേദനയായി ഫ്ലക്സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഫ്ലക്സ് ഉയർന്നു. 'ഇവിടെ വ്യക്തികളല്ല വേണ്ടത്, പാർട്ടിയാണെന്നും, 'പണാധിപത്യം തുലയട്ടേ' എന്നുമാണ് ഫ്ലക്സിലെ വാചകങ്ങൾ. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്ലക്സിലുണ്ട്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കഴക്കൂട്ടം സി പി എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണിതെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam