മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

Published : Jun 18, 2026, 08:38 AM IST
Mathew Kuzhalnadan

Synopsis

കോൺഗ്രസ് പുനഃസംഘടന ചർച്ചകൾക്കിടെ, മാത്യു കുഴൽനാടൻ എംഎൽഎയെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ 'പുതുയുഗ കോൺഗ്രസ്' എന്ന പേരിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നിലവിലെ അധ്യക്ഷൻ മന്ത്രിയായ സാഹചര്യത്തിൽ യുവനേതൃത്വം വേണമെന്ന ഈ ആവശ്യം പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 'പുതുയുഗ കോൺഗ്രസ്' എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി പ്രസിഡൻ്റ് പദത്തിൽ മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്. ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പിസി വിഷ്‌ണുനാഥും മന്ത്രിയായതിനാൽ നേതൃപദവികളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ശക്തനായ വക്താവ് കൂടിയായ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

കോൺഗ്രസിനെ നയിക്കാൻ മാത്യു കുഴൽനാടനെപ്പോലെയുള്ള യുവനേതാക്കൾ മുന്നോട്ട് വരണമെന്നാണ് ഫ്ലെക്സിലെ പ്രധാന ആവശ്യം. പാർട്ടിയെ നവീകരിക്കാൻ പുതിയ കാലത്തിനനുസരിച്ചുള്ള നേതൃത്വം അനിവാര്യമാണെന്ന് ഫ്ലക്സ് ചൂണ്ടിക്കാണിക്കുന്നു. നിയമസഭയ്ക്കുള്ളിലും പുറത്തും എൽഡിഎഫ് സർക്കാരിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കിയ മാത്യു കുഴൽനാടന് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട് നഗരത്തിൽ ഇത്തരമൊരു ഫ്ലെക്സ് ഉയർന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് ഉടൻ കത്തയക്കും, ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാൻ എൽഡിഎഫ്
വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ; സാമ്പത്തിക സ്ഥിതി മോശമെന്ന ധവളപത്രത്തിന് ശേഷമുള്ള ബജറ്റ്, കിഫ്ബിയെ പൊളിച്ചുപണിയാനുള്ള പദ്ധതിക്ക് സാധ്യത