'വിജയരാഘവനോടല്ലേ കടക്കു പുറത്തെന്ന് പറയേണ്ടത്'; രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌

Published : May 24, 2026, 07:24 PM IST
flex board against a vijayaraghavan

Synopsis

വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്. വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്

മലപ്പുറം: സിപിഎം പിബി അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌. വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്. വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്. സേവ് സിപിഎം എന്ന പേരിലാണ് ബോർഡ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിറ്റി ജംഗ്ഷൻ, താഴെപ്പാലം എന്നിവിടങ്ങളിലാണ് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. എസ്ഡിപിഐ നേതാവിനൊപ്പമുള്ള വിജയരാഘവന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബോർഡ്‌ ഉയർന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി
'പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ', അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും, പിണറായിക്ക് ജന്മദിനാശംസകൾ നേർന്ന് റിയാസ്