'യുഡിഎഫ് ജയിച്ചു കെ സി നയിക്കും, കേരളത്തെ നയിക്കാൻ ചെന്നിത്തല', കോൺഗ്രസിൽ കല്ലുകടിയായി മുഖ്യമന്ത്രി കസേര മോഹികൾ

Published : May 06, 2026, 08:09 AM IST
chennithala

Synopsis

പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങളെന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രഖ്യാപിച്ചത്. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാൽ അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്

കൊച്ചി : സെഞ്ചുറിത്തിളക്കത്തിൽ യുഡിഎഫ് കേരളം പിടിച്ചെടുത്ത വേളയിലും കോൺഗ്രസിൽ കല്ലുകടിയായി മുഖ്യമന്ത്രി കസേര മോഹികൾ. പെരുമ്പാവൂർ നഗരത്തിൽ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങളെന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രഖ്യാപിച്ചത്. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാൽ അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആർ.സി ബ്രിഗേഡിന്റെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. പെരുമ്പാവൂർ നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലും, കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, 'ഒഴിപ്പിക്കൽ വേഗത്തിലാക്കണം'