
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു. പ്രളയസമാനമായ സാഹചര്യം സംസ്ഥാനത്തെ ധനസ്ഥിതി മോശമാക്കും.സാമ്പത്തിക മാന്ദ്യം മറികടക്കാൻ കിഫ്ബിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും തോമസ് ഐസക് പറഞ്ഞു. എന്നാൽ പദ്ധതികൾക്ക് പ്രതീക്ഷിച്ച വേഗം ഇല്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ.
സാമ്പത്തിക മാന്ദ്യം മറികടക്കാൻ വായ്പാ പരിധി ഉയര്‍ത്തണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam