പ്രളയഫണ്ട് തട്ടിപ്പ് കേസ്: മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

Published : Jun 20, 2020, 08:01 PM IST
പ്രളയഫണ്ട് തട്ടിപ്പ് കേസ്: മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

Synopsis

അതേസമയം കളക്ട്രേറ്റ് ജീവനക്കാരനായ മുഖ്യപ്രതി വിഷ്ണുപ്രസാദ് തട്ടിയെടുത്ത  73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. എന്നാൽ ഇയാൾ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

പ്രളയഫണ്ട് തട്ടിപ്പിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. 73 ലക്ഷം രൂപ തട്ടിയ രണ്ടാമത്തെ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടു കെട്ടിയത്. ഈ തുക തിരിച്ചു പിടിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ് നിലവിൽ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ