Latest Videos

പ്രളയഫണ്ട് തട്ടിപ്പിൽ പ്രതിയായ മുൻ സിപിഎം നേതാവ് അൻവർ കീഴടങ്ങി, ഭാര്യയും പ്രതി

By Web TeamFirst Published Jun 22, 2020, 6:55 PM IST
Highlights

അൻവറിന്‍റെ ഭാര്യ കൗലത്ത് കേസിൽ നാലാം പ്രതിയാണ്. ഇവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് സുപ്രീംകോടതിയെ സമീപിക്കും. അൻവറിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നുണ്ട്. 

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പിൽ മൂന്നാം പ്രതിയായ സിപിഎം നേതാവ് അൻവർ കോടതിയിൽ കീഴടങ്ങി. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അൻവർ. അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ കേസിലെ നാലാം പ്രതിയാണ്. ഇവർക്ക് നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കാൻ പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷത്തി അമ്പത്തിനാലായിരം രൂപ അനധികൃതമായി തട്ടിയെടുത്ത കേസിൽ മൂന്ന് മാസത്തിലേറെയായി ഒഴിവിൽ കഴിഞ്ഞ ശേഷമാണ് അൻവർ ഇന്ന് ക്രൈംബ്രാ‌ഞ്ച് ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ രണ്ട് തവണ ഹൈക്കോടതി അൻവറിന്‍റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. 

ഇന്ന് ഉച്ചയോടെയാണ് അൻവർ ക്രൈംബ്രാ‌ഞ്ചിൽ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അൻവറിന്‍റെ ഭാര്യയാണ് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചത്. 2020 നവംബർ 28-നാണ് ആദ്യം കളക്ട്രേറ്റിലെ ക്ലർക്കും മുഖ്യ ആസൂത്രകനുമായ വിഷ്ണു പ്രസാദ് 5 ലക്ഷം രൂപ അൻവറിന്‍റെ അക്കൗണ്ടിൽ അയച്ചത്. പിന്നീട് വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വന്നതോടെ ബാങ്ക് മാനേജർക്ക് സംശയമായി. 

അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരം രൂപ കൂടി അക്കൗണ്ടിൽ വന്നിരുന്നെങ്കിലും ഈ പണം പിൻവലിക്കാൻ മാനേജർ അൻവറിനെ അനുവദിച്ചില്ല. തട്ടിപ്പ് പുറത്തായെന്ന് മനസ്സിയതോടെ അൻവർ സിപിഎം നേതാക്കൾക്കൊപ്പം കളക്ടറെ കണ്ട് പണം കൈമാറി കേസ് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ജില്ലാ കളക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്.  

73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്‍റെ പങ്ക് ക്രൈംബ്രാ‌ഞ്ച് പരിശോധിക്കുന്നുണ്ട്. കേസിൽ പ്രതിയായ അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം റദ്ദാക്കാനാണ് പൊലീസ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

click me!