
കൊച്ചി: എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 101 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തിന്‍റെ രോഗത്തിന്‍റെ ഉറവിടം സംബന്ധിച്ച സൂചനകൾ കിട്ടിയെന്ന് അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് 43 കാരനായ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം നിരീക്ഷണത്തിലാണ്. താൻ സമീപകാലത്തൊന്നും ദീർഘദൂര യാത്രകൾ നടത്തിയിട്ടില്ലെന്നാണ് ഇയാൾ നൽകിയ പ്രാഥമിക വിവരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ഇയാൾ വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ മടങ്ങി വന്നവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam