പ്രളയ ദുരിതാശ്വാസം: ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്; നടപടി സര്‍ക്കാരിന്‍റെ ഹര്‍ജിയിന്മേല്‍

By Web TeamFirst Published Mar 6, 2020, 3:11 PM IST
Highlights

രണ്ടാം അപ്പീൽ അതോറിറ്റിയായി ലീഗൽ സർവീസസ്  അതോറിറ്റിയെ നിയമിച്ചത് ഹൈക്കോടതിയാണ്. ഇത്  ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്

ദില്ലി: പ്രളയ ദുരിതാശ്വാസത്തിനായി രണ്ടാം അപ്പീല്‍ അതോറിറ്റിയായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ നിയമിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേരള ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല എന്ന വാദമാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. 

രണ്ടാം അപ്പീൽ അതോറിറ്റിയായി ലീഗൽ സർവീസസ്  അതോറിറ്റിയെ നിയമിച്ചത് ഹൈക്കോടതിയാണ്. ഇത്  ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രളയ ദുരിതാശ്വാസ നടപടികൾ നടക്കേണ്ടത്
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമാണ്. ഇത് സംബന്ധിച്ച തീരുമാനമെടുക്കൻ ഹൈക്കോടതിക്ക് അധികാരം ഇല്ല എന്നാണ് സർക്കാർ വാദം. 

Read Also: പ്രളയ ബാധിത സഹായം സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍


 

click me!