ഗുരുവായൂരില്‍ ഇന്ന് കൊടിയേറും; ആനയോട്ടം അൽപസമയത്തിനകം

By Web TeamFirst Published Mar 6, 2020, 1:59 PM IST
Highlights

മഞ്ചുള ആൽ പരിസരത്ത് നിന്നും ക്ഷേത്രത്തിനകത്ത് ഓടി കയറി കൊടിമരം തൊടുന്ന ആനയാണ് വിജയിയാവുക.

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം അൽപസമയത്തിനകം നടക്കും. മത്സരത്തിൽ ഒന്നാമതെത്തുന്ന ആന ആയിരിക്കും ഗുരുവായൂർ ഉത്സവത്തിന് ഈ വർഷം തിടമ്പേറ്റുക.

ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ആനയോട്ടം ആരംഭിക്കുക. 24 ആനകളാണ് മത്സരത്തില്‍ പങ്കെടുക്കുക. അഞ്ച് ആനകള്‍ മുന്‍നിരയില്‍ ഓടും. മഞ്ചുള ആൽ പരിസരത്ത് നിന്നും ക്ഷേത്രത്തിനകത്ത് ഓടി കയറി കൊടിമരം തൊടുന്ന ആനയാണ് വിജയിയാവുക. എല്ലാം സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് മത്സരം നടത്തുക.

തുടർന്ന് വൈകുന്നേരം ക്ഷേത്രോത്സവത്തിന് കൊടിയേറും. പ്രസാദ ഊട്ടിനായി മൂന്ന് പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ പന്തലിൽ 1200 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും വിധമാണ് സജ്ജീകരണങ്ങൾ. 10 ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവം മാർച്ച് 15ന് ആറാട്ടോടെയാണ് സമാപിക്കുക.

click me!