പൊലീസിൽ പാർട്‌ ടൈം ജോലി, വിമാനത്തിലെത്തി ഓട്ടോയിൽ കറങ്ങി മോഷണം: 'പറക്കും കള്ളൻ' പിടിയിൽ

Published : Jul 05, 2023, 11:48 AM IST
പൊലീസിൽ പാർട്‌ ടൈം ജോലി, വിമാനത്തിലെത്തി ഓട്ടോയിൽ കറങ്ങി മോഷണം: 'പറക്കും കള്ളൻ' പിടിയിൽ

Synopsis

മെയ് മാസത്തിൽ തലസ്ഥാനത്ത് വന്ന ഇയാൾ നിരവധി സ്ഥലങ്ങൾ കണ്ടുവെച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്തി

തിരുവനന്തപുരം: വിമാനത്തിലെത്തി ഓട്ടോ റിക്ഷയിൽ കറങ്ങി മോഷണം നടത്തി വിമാനത്തിൽ മടങ്ങുന്ന അന്തർ സംസ്ഥാന കള്ളൻ തിരുവനന്തപുരത്ത് പിടിയിൽ. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. തെലങ്കാനയിൽ പൊലീസ് സ്റ്റേഷനിൽ പാർട്‌ടൈം ജോലിക്കാരനാണ് ഇയാൾ. മോഷണം നടത്തിയ ശേഷം തെളിവുകളൊന്നും ബാക്കി വെക്കാതെ വിമാനത്തിൽ തന്നെ മടങ്ങുന്നതാണ് ഇയാളുടെ രീതി.

ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിട്ടുള്ളത്. മെയ് മാസത്തിൽ തലസ്ഥാനത്ത് വന്ന ഇയാൾ നിരവധി സ്ഥലങ്ങൾ കണ്ടുവെച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. സ്വർണമടക്കം മോഷ്ടിച്ച് പണയം വെച്ചാണ് ഇയാൾ പണമുണ്ടാക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം