ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം, ഭരണത്തിലെത്തിയാൽ 2 വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങും; അമിത് ഷാ

Published : Apr 05, 2026, 04:56 PM IST
amitsha

Synopsis

ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ കേരളത്തിൽ ഭരണത്തിലെത്തിയാൽ രണ്ട് വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കുന്നത്തുനാടിൽ ട്വന്‍റി20 സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

എറണാകുളം: ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ കേരളത്തിൽ ഭരണത്തിലെത്തിയാൽ രണ്ട് വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കുന്നത്തുനാടിൽ ട്വന്‍റി20 സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. എറണാകുളം ജില്ലയിലെ ട്വന്‍റി20 സ്ഥാനാർഥികൾ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്‍റെ ചരിത്രം മാറ്റി എഴുതുന്ന തെരഞ്ഞെടുപ്പ് ആണ് നടക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിൽ അഴിമതി മാത്രമാണ് കൂടി വരുന്നതെന്ന് അമിത് ഷാ പറഞ്ഞു. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം. 

കേരളത്തിൽ സാക്ഷരത കൂടുതലാണ്, എന്നാൽ, ജോലി വേണമെങ്കിൽ ഗൾഫിലേക്ക് അടക്കം പോകണം. ലോക്സഭ തെരഞ്ഞെടുപ്പിൽ 2014ൽ എൻഡിഎയുടെ വോട്ട് ശതമാനം 14 ആയിരുന്നു 2019ൽ 16 ആയും 2024ൽ 20 ശതമാനവുമായി ഉയര്‍ന്നു. ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്നതിന്‍റെ സൂചനയാണിത്. സ്മാർട്ട് സിറ്റി പദ്ധതി ,കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയടക്കം കൊച്ചിക്ക് വേണ്ടി നിരവധി വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായങ്ങൾ കേന്ദ്രം നൽകുന്നുണ്ട്. ബിജെപിക്ക് മുന്നിൽ എല്ലാവരും തുല്യരാണ്. പ്രീണന രാഷ്ട്രീയമില്ല. പോപ്പൂലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രം ശക്തമായ നടപടിയെടുത്തു. 

വഖഫ് നിയമം ഭേദഗതി ചെയ്തു. മുനമ്പത്തെ ജനങ്ങള്‍ക്ക് വേണ്ടി എൽഡിഎഫും യുഡിഎഫും നിശബ്ദരായപ്പോള്‍ ബിജെപി നിയമ നിര്‍മാണം നടത്തി പരിഹാരത്തിന് ശ്രമിച്ചു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും പ്രണയിതാക്കളാണ്. എന്നാൽ, കേരളത്തിൽ അവര്‍ ശത്രുക്കളായി അഭിനയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ പുതിയ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങി. മോദി ദില്ലിയിൽ തുടങ്ങുന്ന സ്റ്റാർട്ട് അപ്പ് ഫണ്ട് മാറ്റി പേര് മാറ്റി പിണറായി കേരളത്തിൽ പുതിയ പദ്ധതി ആയി അവതരിപ്പിക്കുകയാണ്. കേന്ദ്രത്തിന്‍റെ ഭവന നിര്‍മാണ പദ്ധതിയെ സംസ്ഥാനം ലൈഫ് മിഷനായി മാറ്റിയെടുത്തു. ദേശീയപാത വികസന ഫണ്ട് കേന്ദ്രം നൽകുന്നതാണ്. എന്നാൽ, ഇവിടെ റോഡിലെ ബോര്‍ഡുകളിൽ പിണറായി ചിത്രം മാത്രമാണുള്ളത്. ഇത്തവണ കേരളത്തിലെ എ ടീം ബിജെപിയാണ്. ശബരിമല സ്വര്‍ണക്കൊള്ളയിലെ കുറ്റവാളികളെ എൻഡിഎ സര്‍ക്കാര്‍ വന്നാൽ ജയിലിൽ അടക്കും.

 തന്‍റെ ജീവിതത്തിൽ വായ തുറന്നാൽ നുണ മാത്ര പറയുന്ന രാഹുൽ ഗാന്ധിയെ പോലെയുള്ള മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ല. ഇന്നലെ ഇവിടെ വന്നു പെട്രോൾ വില കൂട്ടി എന്ന് പറഞ്ഞു. അത് കേരളത്തിൽ അല്ല, പാകിസ്ഥാൻ ആണ് വില കൂടിയത്. എൻഡിഎ ഭരണത്തിൽ വന്നാൽ രണ്ടു വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ നിര്‍മാണം തുടങ്ങും. ക്രിസ്തുവിൻറെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തീരദേശത്തെ പോരാട്ട ചൂട്; അരൂരിൽ ആര് വാഴും? മണ്ഡലം നിലനിർത്താൻ ദലീമ, പിടിച്ചെടുക്കാൻ ഷാനിമോൾ ഉസ്മാൻ
ആത്മവിശ്വാസത്തോടെ ഇടതുപക്ഷം, കോട്ട പൊളിക്കാൻ യുഡിഎഫ്; ഷൊർണൂരില്‍ രാഷ്ട്രീയ അങ്കം