ജെന്‍സിക്ക് പിന്നാലെ ജെന്‍ ആല്‍ഫയും സമരവും വിജയം; അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ രംഗത്ത്

Published : Jul 29, 2026, 12:33 PM IST
Gen Alpha

Synopsis

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

ലഖ്നൗ: ജെൻസിക്ക് പിന്നാലെ ജെൻ ആൽഫയുടെ സമരവിജയം. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി വിദ്യാർഥികൾ പ്രതിഷേധിച്ചത്. സ്കൂൾ വളപ്പിൽ 5 മണിക്കൂർ നീണ്ട സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. സമര ദൃശ്യങ്ങൾ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഇൻസ്പെക്ടർ നേരിട്ടെത്തി വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് രേഖാമൂലം അംഗീകരിച്ചു. ദില്ലി ജന്തര്‍ മന്തറില്‍ ജെന്‍സി പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു. 

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ജന്തര്‍ മന്തറില്‍ നടത്തിയ സമരം 35-ാം ദിവസത്തിലെത്തിയതോടെ വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നാലെ പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശക്തമായ മഴ: വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം, ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റാന്‍ നിര്‍ദേശം
പയ്യന്നൂരിൽ പൊലീസിന്റെ മൂക്കിന് കീഴിൽ 10 വർഷം തട്ടുകട നടത്തി ഒളിവിൽ പോയ കൊലക്കേസ് പ്രതി, 25 വർഷത്തിന് ശേഷം പിടിയിൽ