സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ; ഉത്തരവിറങ്ങി

By Web TeamFirst Published Feb 2, 2021, 2:22 PM IST
Highlights

രക്ഷിതാക്കൾക്ക് ഈ കൂപ്പൺ വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് നൽകി ഭക്ഷ്യവസ്തുക്കൾ വാങ്ങാം. സ്കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പൺ നിലവിൽ ഉണ്ടാവുക.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ തീരുമാനിച്ചു. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് നൽകി ഭക്ഷ്യവസ്തുക്കൾ വാങ്ങാം. സ്കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പൺ നിലവിൽ ഉണ്ടാവുക.

ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നൽകിക്കൊണ്ട്  പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങി. എൽപി വിദ്യാർത്ഥികൾക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നൽകുന്നത്. 

Read Also: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വൻ ആൾക്കൂട്ടങ്ങൾ; ചട്ടലംഘനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്...


 

click me!