'മാപ്പ് എന്ന രണ്ടക്ഷരം രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു', ഖേദം പ്രകടിപ്പിച്ച് ശബരീനാഥന്‍ എംഎല്‍എയും

Published : Feb 02, 2021, 01:43 PM ISTUpdated : Feb 02, 2021, 01:50 PM IST
'മാപ്പ് എന്ന രണ്ടക്ഷരം രണ്ടു മനസ്സുകളെ  മോചിപ്പിക്കുന്നു', ഖേദം പ്രകടിപ്പിച്ച് ശബരീനാഥന്‍ എംഎല്‍എയും

Synopsis

''കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ  നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു.''

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ എംഎല്‍എയുമായി നടന്ന വാക്പോരിലെ പരാമര്‍ശം വ്യാപകമായി പരിഹസിക്കാന്‍ ഉപയോഗിക്കുന്നതിന് കാരണമായതില്‍ ഖേദപ്രകടനവുമായി  സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്ത് വന്നിരുന്നു. ബെന്യാമിന്‍ ഖേദം പ്രകടിപ്പിച്ചതോടെ തന്‍റെ പ്രതികരണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കെ ശബരീനാഥന്‍ എംഎല്‍എയും.

കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ  നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു. ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ  മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്''- ബെന്യാമിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശബരീനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

"When one forgives, two souls are set free..."
ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ് കണ്ടു.  മനസ്സുതുറന്ന് എഴുതിയതിൽ അതിയായ സന്തോഷമുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ  നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു. ബെന്യാമിന്റെ അടുത്ത സുഹൃത്തായ ദിവ്യയ്ക്കും വിഷമമായി. അന്നത്തെ എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ട്.
ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ  മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്.
എല്ലാ നന്മകളും നേരുന്നു.
Pic: 2018ൽ ബെന്യാമിന്റെ കുടുംബത്തോടൊപ്പം കുളനടയിലെ വീട്ടിൽ (ബെന്യാമിൻ പകർത്തിയ ഫോട്ടോ)

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും വാക്പോര് ആരംഭിച്ചത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്‍റെ ഖേദപ്രകടനം. 'കഴിഞ്ഞ വർഷം താനും ശബരീനാഥൻ എംഎൽഎയും തമ്മിൽ ഉണ്ടായ കടുത്ത വാക് പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ താൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. 
 
അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ആഗ്രഹിക്കുന്നു. 

ഒട്ടും മനപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് തനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എല്ലാവരും ദയവായി തന്റെ അഭ്യർത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും ബെന്യാമിന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും