ഭഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

Published : May 05, 2019, 06:31 PM IST
ഭഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

Synopsis

അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്. 

കൊച്ചി: ഭഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.  

30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും. 
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍
'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി