ചിക്കൻ സാൻവിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ, 35 പേർ ആശുപത്രിയിൽ, ആരുടെയും നില ​ഗുരുതരമല്ല

Published : Aug 16, 2025, 01:42 PM IST
food poisoning

Synopsis

35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ​ഗുരുതരമല്ല.

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാ​ഗമായി കേരള മുസ്ലിം ജമാഅത്ത് ഇന്നലെ വൈകിട്ടോടെയാണ് പരിപാടി നടത്തിയത്. ഇതിൽ പങ്കെടുത്ത് ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇന്ന് രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ