ചരിത്രത്തിലാദ്യം; രണ്ടായിരത്തിലധികം കോൺസ്റ്റബിൾമാർ കേരള പൊലീസ് സേനയുടെ ഭാഗമായി

By Web TeamFirst Published Oct 16, 2020, 7:04 PM IST
Highlights

രണ്ടായിരത്തിലധികം പൊലീസ് കോൺസ്റ്റബിൾമാർ കേരള പൊലീസ് സേനയുടെ ഭാഗമായി. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കോൺസ്റ്റിൾമാർ സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമാകുന്നത്. 

തൃശ്ശൂർ: രണ്ടായിരത്തിലധികം പൊലീസ് കോൺസ്റ്റബിൾമാർ കേരള പൊലീസ് സേനയുടെ ഭാഗമായി. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കോൺസ്റ്റിൾമാർ ഒരമിച്ച് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമാകുന്നത്. തൃശ്ശൂർ പൊലീസ് അക്കാദമിയിൽ ഐപിആർടിസി യിലൂടെ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചാണ് ഇത്.

മുൻകാലങ്ങളിൽ പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം വിവിധ ബറ്റാലിയനുകളിലാണ് നടത്തിയിരുന്നത്. പരിശീലനത്തിന് ഏകീകൃത സ്വഭാവം നൽകാനാണ് കഴിഞ്ഞ വർഷം ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിങ് സെന്റർ  സ്ഥാപിച്ചത്. ഇതിലൂടെ പരിശീലനം പൂർത്തിയാക്കിയ 2279 പേരാണ് സേനയുടെ ഭാഗമായത്. 

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു. 21 വനിതാ കോൺസ്റ്റബിൾമാരും പുതിയ ബാച്ചിലുണ്ട്. കൊവിഡ് സാഹചര്യ കണക്കിലെടുത്ത് പാസ്സിംഗ് ഔട്ട് പരേഡ് ഒഴിവാക്കി.

click me!