കൊവിഡ് 19: ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ കടന്നുകളഞ്ഞു

Published : Mar 13, 2020, 07:32 PM ISTUpdated : Mar 13, 2020, 10:07 PM IST
കൊവിഡ് 19: ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ കടന്നുകളഞ്ഞു

Synopsis

യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. ഇവര്‍ യുകെയിൽ നിന്ന് എത്തിയവരാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. 

യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

Also Read: കൊവിഡ് 19: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നെത്തിയ 22 യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍

കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ട്രെയിനിൽ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോൾ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തിരച്ചിൽ തുടരുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ...

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം