'സന്ദര്‍ശനത്തിൽ ആരും അരക്ഷിതരാകരുത്': മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി

Published : Jul 12, 2022, 04:58 PM ISTUpdated : Jul 12, 2022, 04:59 PM IST
'സന്ദര്‍ശനത്തിൽ ആരും അരക്ഷിതരാകരുത്':  മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി

Synopsis

തൻ്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നൽകി.  

തിരുവനന്തപുരം: തൻ്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്സങ്കര്‍. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തൻ്റെ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നൽകി.  തൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. 

വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തൻ്റെ സന്ദര്‍ശനം. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദര്‍ശനം. എൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാം. എന്നാൽ രാഷ്ട്രീയത്തിന് മുകളിൽ ആരും വികസനത്തെ കാണരുത്. ആളുകൾ ഇതിൻ്റെ പേരിൽ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങൾ വിളിക്കുന്നതിനെ അവർക്ക് രാഷ്ട്രീയം എന്ന് വിളിക്കാം

സ്വർണക്കടത്ത് കേസ്കോടതിയിൽ ഉള്ള വിഷയമായതിനാൽ അതിൽ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ് നടപടികൾ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തിൽ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജൻസികളിൽ വിശ്വസിക്കുന്നു. ശ്രീലങ്കൻ വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗൾഫ് രാജ്യങ്ങൾക്ക് മോദി സർക്കാരുമായി നല്ല ബന്ധമാണുള്ളത്. അവർക്ക് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ട്. 


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ