ക്രെയിൻ പാളത്തിന് സമീപം കുടുങ്ങി, ഷൊർണൂർ ഒറ്റപ്പാലം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു

Published : Jul 12, 2022, 04:48 PM ISTUpdated : Jul 19, 2022, 11:36 PM IST
 ക്രെയിൻ പാളത്തിന് സമീപം കുടുങ്ങി, ഷൊർണൂർ ഒറ്റപ്പാലം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു

Synopsis

ഒറ്റപ്പാലം മാന്നന്നൂരിൽ റയിൽവേ മേൽപ്പാലം  നിർമാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പാളത്തിന് സമീപത്ത് പണിമുടക്കിയത്.

പാലക്കാട് : ക്രെയിൻ പാളത്തിന് സമീപം കുടുങ്ങിയതിനാൽ ഷൊർണൂർ ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ ട്രെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒറ്റപ്പാലം മാന്നന്നൂരിൽ റയിൽവേ മേൽപ്പാലം  നിർമാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പാളത്തിന് സമീപത്ത് പണിമുടക്കിയത്. ഘർഡിൽ ലോഡ്ജിങ്ങിന് കൊണ്ടുവന്നതായിരുന്നു ക്രെയിൻ. നിലവിൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾ രണ്ടാമത്തെ പാതയിലൂടെയാണ് നിലവിൽ കടത്തിവിടുന്നത്. വൈകാതെ പ്രശ്നം പൂർണമായി പരിഹരിക്കുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ  അറിയിച്ചു.

 

ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല, ജയിൽ ചാടിയത് മക്കളെ കാണാനെന്ന് കൊലക്കേസ് പ്രതി,സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ കൊലക്കേസ് പ്രതി ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ജയില്‍ ചാട്ടത്തിന് പ്രത്യേക കേസും ബിനുമോനെതിരെ ചുമത്തിയിട്ടുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലേക്ക് ബിനുമോനെ മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം. 

യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ ബിനുമോന്‍ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. രാത്രിയോടെ ബിനുമോനെ വീടിനു പരിസരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

ജയിൽ ചാടി കൊലക്കേസ് പ്രതി പിടിയിൽ. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്ന് വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു.

ജയിൽ ചാടി 18 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ട ബിനു മോൻ കോട്ടയം മീനടത്തെ വീടിനു സമീപത്ത് ഇന്ന് വൈകീട്ട് എത്തിയിരുന്നു. ഇവിടെ വെച്ച് നാട്ടുകാരിൽ ചിലർ ബിനുവിനെ തിരിച്ചറിഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. താൻ വീണ്ടും പിടിയിലാകുമെന്ന് മനസിലാക്കിയ ബിനുമോൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

നാട്ടുകാരും പൊലീസും ചേർന്ന് ബിനുവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ബിനുവിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ ജനുവരിയിൽ ആണ് ഷാൻ എന്ന യുവാവിനെ കുപ്രസിദ്ധ ഗുണ്ട ജോസ് മോൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിന്നീട് ഷാനിന്റെ മൃതദേഹം പോലീസ് സ്റ്റേഷനിൽ ഉപേക്ഷിക്കുകയും ചെയ്തു. ജോസിന്റെ സുഹൃത്തായിരുന്നു ബിനുമോൻ. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ബിനുമോനും കേസിൽ പ്രതിയായത്.

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ