നായാട്ടുസംഘത്തെ പിടികൂടി വനംവകുപ്പ്; അറസ്റ്റിലായവർ ആനക്കൊമ്പ് കേസിലടക്കം പ്രതികൾ, കണ്ടെടുത്തതിൽ തോക്കും മാരാകായുധങ്ങളും

Published : Jun 21, 2026, 04:57 PM IST
arrest

Synopsis

വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു.

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഗുരുനാഥൻമണ്ണ് സ്വദേശി ജോർജ്ജുകുട്ടി, ബാബു, അലകസ് എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച പുലർച്ചെയാണ് സംഘം വേട്ടയ്ക്ക് ഇറങ്ങിയത്. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്നംഭാഗത്ത് കേഴമാനെ ഇവർ വെടിവെച്ചിട്ടു. റാന്നി ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നായാട്ടുകഴിഞ്ഞ് ഇറങ്ങി വരുംവഴി വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും ഇവരെ പിടികൂടുകയായിരുന്നു. തോക്കും മറ്റ് മാരകായുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആനക്കൊമ്പ് കേസിലടക്കം നേരത്തെയും പ്രതികളാണിവർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമ്മയിൽ നാടകീയ രം​ഗങ്ങൾ, ഭരണ സമിതി രാജിവെച്ചു; രാജി വാർഷിക ജനറൽ ബോഡി തർക്കത്തിന് പിന്നാലെ
പയ്യാമ്പലം ബീച്ചിലെ അപകടം; കാണാതായ ബാംഗ്ലൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി