ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി; വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

Published : Sep 09, 2026, 09:58 AM IST
attappadi neelakurinji

Synopsis

അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്തു. സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്

പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്തു. സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ് കാട്ടിൽ കുടുങ്ങിയത്. റീൽസ് ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു യുവാക്കളുടെ സാഹസം. മണിക്കൂറുകളോളം പണിപ്പെട്ടാണ് യുവാക്കളെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. ദൗത്യത്തിനിടെ പലതവണ സംഘം ആനയുടെ മുന്നിൽപ്പെട്ടിരുന്നു. അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ടാണ് യുവാക്കളെ കണ്ടെത്തിയത്. പിന്നീട് പുലർച്ചെയോടെയാണ് യുവാക്കളെ കാടിറക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശരീരത്തിനുള്ളിൽ ​ഗൈഡ് വയർ മറന്നുവെച്ച് ഡോക്ടർമാർ, പുറത്തെടുത്തത് 3 മാസങ്ങൾക്ക് ശേഷം; സംഭവം കോതമം​ഗലം മാർ ബസേലിയോസ് ആശുപത്രിയിൽ
കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ് എംഎൽഎ, ഇന്ന് ഓഫീസിൽ എത്തും