തൃശ്ശൂർ പൂരം; കർശന നിബന്ധനകളുമായി വനംവകുപ്പ്; ആനകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല

By Web TeamFirst Published Apr 17, 2021, 2:46 PM IST
Highlights

എല്ലാ പാപ്പാൻമാർക്കും  ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. പാപ്പാൻമാർക്ക് നെഗറ്റീവ് ഫലം ആണെങ്കിൽ മാത്രം അതാത് ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാം. 

തൃശ്ശൂർ: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് കർശന നിബന്ധനകളുമായി വനംവകുപ്പ്. എല്ലാ പാപ്പാൻമാർക്കും  ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. പാപ്പാൻമാർക്ക് നെഗറ്റീവ് ഫലം ആണെങ്കിൽ മാത്രം അതാത് ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാം. ആനകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

ആനകളുടെ ഫിറ്റ്നെസ് പരിശോധനയ്ക്ക് 40 പേരടങ്ങുന്ന സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. മദപാടുള്ള ആനകൾക്കും നിരവധി പേരെ കൊലപ്പെടുത്തിയ ആനകൾക്കും പൂരത്തിൽ അനുമതിയില്ല. പൂരത്തലേന്ന് 6 മണിക്ക് മുമ്പ് ആനകളുടെ എല്ലാ പരിശോധനകളും പൂർത്തിയാക്കണം. നാട്ടാന പരിപാലന ചട്ടം കർശനമായി പാലിക്കണമെന്നും വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: ഇനി പൂരത്തിരക്ക്; തൃശ്ശൂര്‍ പൂരം കൊടിയേറി, ആവേശത്തിൽ പൂരപ്രേമികള്‍...
 

click me!