മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി, നിരീക്ഷണം ശക്തമാക്കാൻ മൃഗ സംരക്ഷണ വകുപ്പിന് നിർദേശവുമായി വനം വകുപ്പ്

Published : Nov 02, 2025, 12:16 PM IST
african swine fever

Synopsis

നിലമ്പൂര്‍ മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോട് നിര്‍ദേശിച്ചു. കാട്ടുപന്നികളുടെ ജ‍ഡം ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി.

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാൽ, ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി. പ്രദേശത്തെ പന്നി ഫാമുകളിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചു. മനുഷ്യരിലേക്കോ, മറ്റു മൃഗങ്ങളിലേക്കോ ആഫ്രിക്കൻ പന്നിപ്പനി പടരാൻ സാധ്യതയില്ല. എന്നാൽ, പന്നിഫാമുകളിലേക്ക് രോഗമെത്തിയാൽ ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പന്നികളെയെങ്കിലും നശിപ്പിക്കേണ്ടി വന്നേക്കും. ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ് മരുത വനത്തിൽ കാട്ടുപന്നികളെ കൂട്ടമായി ചത്തനിലയിൽ കണ്ടെത്തിയത്. സംശയം തോന്നി സാമ്പിളുകൾ പരിശോധനയ്കക്ക് അയച്ചതിൽ നിന്നാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്