എക്സൈസ് 'മുക്കിയ' മാൻകൊമ്പ് കസ്റ്റഡിൽ എടുത്ത് വനം വകുപ്പ്, ഇന്ന് കോടതിയിൽ ഹാജരാക്കും

Published : Aug 25, 2021, 05:40 PM ISTUpdated : Aug 25, 2021, 05:44 PM IST
എക്സൈസ് 'മുക്കിയ' മാൻകൊമ്പ് കസ്റ്റഡിൽ എടുത്ത് വനം വകുപ്പ്, ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

എക്സൈസിന്റെ കസ്റ്റഡിയിൽ മാൻ കൊമ്പുള്ള വിവരം ഇന്നാണ് തങ്ങളെ അറിയിച്ചതെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. 

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് പരിശോധനയക്കിടെ കണ്ടെത്തിയ മാൻ കൊമ്പ് കസ്റ്റഡിൽ എടുത്ത് വനം വകുപ്പ്. എക്സൈസ് ഓഫീസിൽ നിന്നും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാൻ കൊമ്പ് കസ്റ്റഡിയിൽ എടുത്തത്. 39 സെന്റി മീറ്റർ നീളത്തിലുള്ള കൊമ്പ് ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. എക്സൈസിന്റെ കസ്റ്റഡിയിൽ മാൻ കൊമ്പുള്ള വിവരം ഇന്നാണ് തങ്ങളെ അറിയിച്ചതെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. 

മയക്കുമരുന്ന് കേസ് അട്ടിമറി: ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കും, റിപ്പോർട്ട് കൈമാറുമെന്ന് എക്സൈസ് അഡി. കമ്മീഷണർ

കൊച്ചിയിൽ കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് ലഹരി കടത്ത് കേസ് പ്രതിയുടെ ബാഗിൽ നിന്നും മാൻ കൊമ്പ് പിടിച്ചെടുത്തത്. എന്നാൽ ഈ വിവരം എക്സൈസിന്റെ എഫ്ഐആറിലോ മഹത് സറിലോ ഉണ്ടായിരുന്നില്ല. ഇക്കാര്യം വാർത്തകളിലൂടെ പുറത്ത് വന്നതിന് ശേഷമാണ് മാൻ കൊമ്പ് പിടിച്ചെടുത്ത വിവരം  വനംവകുപ്പിനെ എക്സൈസ് അറിയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സ്പാ ജീവനക്കാരിയെ കാപ്പാകേസ് പ്രതി ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം
'ഡീസൽ അടിക്കാൻ കൂപ്പൺ അടക്കം കിട്ടി, എന്നിട്ടും വാഹനം കിട്ടാത്തതിന് പാർട്ടി മാറി': ഐഷ പോറ്റിയെ പരിഹസിച്ച് സിപിഎം നേതാവ്