ഒരു കിലോയിലേറെ എംഡിഎഎഎ പിടികൂടിയിട്ടും പ്രതികൾക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമാണ്.

കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ് അഡിഷണൽ കമ്മിഷണർ അബ്ദുൾ റാഷി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എത്രയും വേഗം റിപ്പോർട്ട്‌ മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

കൊച്ചിയിൽ ഒരു കിലോയിലേറെ എംഡിഎഎഎ പിടികൂടിയിട്ടും പ്രതികൾക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്‍റെ രണ്ടാം എഫ്ഐആറിലുള്ളത്. ഇത് പുറത്ത് വന്നതോടെയാണ് അട്ടിമറി ശ്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത്.

കൊച്ചിയിൽ പിടിച്ചത് 1.99 കിലോ എംഡിഎംഎ, എഫ്ഐആറിൽ പ്രതികളുടെ പേരിൽ 86 ഗ്രാം മാത്രം, അട്ടിമറി ശ്രമമെന്ന് ആരോപണം

അതിനിടെ പ്രതികൾക്കൊപ്പം പിടികൂടി വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കസ്റ്റംസ്, എക്സൈസ് സംയുക്ത പരിശോധനയ്ക്ക് മുൻപായിരുന്നു സംഭവം. പരിശോധനയിൽ കണ്ടെത്തിയ മാൻ കൊമ്പും അപ്രത്യക്ഷമായി. 

YouTube video player

രാജ്യാന്തരബന്ധങ്ങളുള്ള മയക്കുമരുന്ന് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്യാതെ വിട്ടയച്ച പ്രതികൾക്ക് സംഭവത്തിൽ ഉള്ള പങ്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വാകഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്നത്. കവർ കയ്യിലെടുത്ത് അറസ്റ്റിലായ ഷ്ബനയാണ്, കൂടെയുള്ള എക്സൈസ് ചോദ്യം ചെയ്യാതെ വിട്ടയച്ച അമ്പലപ്പുഴ സ്വദേശി.

സംയുക്ത റെയ്ഡിനിടെ പ്രതികളിൽ ഒരാളായ ഷബ്നയുടെ ബാഗിൽ നിന്ന് മാൻ കൊമ്പ് കണ്ടെത്തി. ഇത് എക്സൈസ്സ് ജില്ലാ ടീമിന് മയക്കുമരുന്നിനൊപ്പം കൈമാറി. എന്നാൽ പിന്നീട് മഹസറിലോ, എഫ് ഐ ആറിലോ ഇതേകുറിച്ച് ഒന്നും പറയുന്നില്ല. ആവിയായ ആ മാൻ കൊമ്പ് എവിടേക്ക് മാറ്റി എന്നതിലും ഉത്തരമില്ല. ഇതെല്ലാമാണ് അട്ടിമറി സൂചനയിലേക്ക് വിരൾ ചൂണ്ടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona