കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക

Published : Aug 25, 2021, 05:05 PM ISTUpdated : Aug 25, 2021, 05:11 PM IST
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക

Synopsis

ഏഴ് ദിവസത്തെ ക്വാറന്‍റീന് ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് കര്‍ണാടക വിദഗ്ധ സമിതി ശുപാര്‍ശ.

ബെംഗ്ലുരൂ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ. കേരളത്തില്‍ പരിശോധന ശരിയായ രീതിയില്‍ അല്ലെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരില്‍ അധികവും കര്‍ണാടകയിലെ പരിശോധനയില്‍ പോസീറ്റീവ് ആവുന്നത് ഗൗരവകരമെന്നും സമിതി ചൂണ്ടികാട്ടി.

ഏഴ് ദിവസത്തെ ക്വാറന്‍റീന് ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് കര്‍ണാടക വിദഗ്ധ സമിതി ശുപാര്‍ശ. ഇതിനിടെ കർണ്ണാടക അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ, മറുപടി സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കർണ്ണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായും പാലിച്ചുവെന്നും കർണ്ണാടകം അറിയിച്ചു. ഹർജി ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡീസൽ അടിക്കാൻ കൂപ്പൺ അടക്കം കിട്ടി, എന്നിട്ടും വാഹനം കിട്ടാത്തതിന് പാർട്ടി മാറി': ഐഷ പോറ്റിയെ പരിഹസിച്ച് സിപിഎം നേതാവ്
തിരുവല്ലയെ ഞെട്ടിച്ച് 'മരണ സുബി'ന്‍റെ കൊടുംക്രൂരത; സ്പാ ജീവനക്കാരിയെ വലിച്ചിഴച്ചു, പീഡിപ്പിച്ചത് കഴുത്തിൽ കത്തി വച്ച്, വീഡിയോ എടുത്തു