മയക്കുവെടി വെക്കാനായില്ല, വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ പിടികൂടാൻ ശ്രമം തുടരുന്നു

Published : Mar 27, 2026, 05:32 PM IST
wayanad elephant mission

Synopsis

വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു. ഇത് ആറാം ദിവസമാണ് കാട്ടാനയും മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം നടത്തുന്നത്.വള്ളുവാടി വനമേഖലയിൽ രാവിലെ ആറു മണിയോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. വൈകിട്ടോടെ ആനയെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാനായില്ല

സുൽത്താൻ ബത്തേരി:വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു. ഇത് ആറാം ദിവസമാണ് കാട്ടാനയും മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം നടത്തുന്നത്.വള്ളുവാടി വനമേഖലയിൽ രാവിലെ ആറു മണിയോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. വൈകിട്ടോടെ ആനയെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാനായില്ല. തുടര്‍ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.

 നാളെയും ദൗത്യം തുടരുമെന്നാണ് വിവരം.സാഹചര്യങ്ങൾ അനുകൂലമായാൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു. തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആര്‍ആര്‍ടി സംഘത്തിന്‍റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വെച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെസഹ, ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷ, പ്രതിഷേധം ശക്തമാക്കി കോതമം​ഗലം രൂപത, പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം
തെരഞ്ഞെടുപ്പ് ചട്ടലംഘനം പിടിക്കാൻ ഇനി ജനങ്ങളും; വിരൽത്തുമ്പിൽ 'സി-വിജിൽ', 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ്