
കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് ഇവർ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു.
പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടി. ഉച്ചയ്ക്കും ഇവർ താഴേക്ക് ചാടാൻ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ ഭജനയ്ക്ക് പോയ സമയത്താണ് ഇവർ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.
ഫെബ്രുവരിയിലാണ് ഇവർ മഠത്തിൽ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്തതിൽ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മഠം അധികൃതർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam