മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും

Published : Aug 26, 2025, 12:03 AM IST
james joseph

Synopsis

മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു

തിരുവനന്തപുരം: മുൻ അക്കൗണ്ടൻ്റ് ജനറൽ ജയിംസ് കെ ജോസഫ് (76)അന്തരിച്ചു. കേരള, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടൻ്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും പ്രവർത്തിച്ചു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എംവി ജോസഫിൻ്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ്( മുൻ മന്ത്രി ബേബി ജോണിൻ്റെ മകൾ), മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്. സംസ്കാരം ആഗസ്റ്റ് 27ന് വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം