രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ; പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം തടഞ്ഞതോടെ സംഘർഷം

Published : Aug 25, 2025, 09:46 PM ISTUpdated : Aug 25, 2025, 09:50 PM IST
sfi protest

Synopsis

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് കൻ്റോണ്‍മെൻ്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കാന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷാവസ്ഥ. പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്കെത്തിയത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. ഇതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തി. നിലവിൽ കൂടുതൽ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ സംഘടിച്ചിരിക്കുകയാണ്. വീടിന് മുന്നിൽ ഫ്ലക്സുമായി പ്രതിഷേധം നടന്നുവരികയാണ്.

അതേസമയം, ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെര‍ഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്. എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. ഉപതെരഞ്ഞെടുപ്പ് പേടിയില്ലെന്ന് പുറത്ത് പറയുമ്പോഴും പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടായാൽ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലൈംഗിക ആരോപണങ്ങളിൽ സ്വീകരിച്ച മൃദുസമീപനങ്ങൾ കോൺഗ്രസ് തിരിച്ചടിക്ക് ഉപയോഗിക്കുന്നതും സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് പോലും വേണ്ടാത്ത നേതാവിന് എന്തിനാണ് പാലക്കാട്ടെ ജനങ്ങൾ സഹിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ