പുതുക്കിപ്പണിത രാമനിലയത്തിൽ നിന്ന് അച്യുത മേനോന്റെ ചിത്രം ഒഴിവാക്കി; പരാതിയുമായി ബിനോയ് വിശ്വം

Published : Nov 16, 2022, 12:51 PM ISTUpdated : Nov 16, 2022, 12:52 PM IST
പുതുക്കിപ്പണിത രാമനിലയത്തിൽ നിന്ന് അച്യുത മേനോന്റെ ചിത്രം ഒഴിവാക്കി; പരാതിയുമായി ബിനോയ് വിശ്വം

Synopsis

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുൻ മുഖ്യമന്ത്രി ഇഎംഎസ്, മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവരുടെ പേരുകളും ചിത്രങ്ങളും രാമനിലയത്തിലെ പഴയ കെട്ടിടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അച്യുതമേനോന്റെ പേര് ഒഴിവാക്കി.

തൃശൂർ : പുതുക്കിപ്പണിത ചരിത്ര പ്രസിദ്ധമായ തൃശൂർ രാമനിലയം ഗസ്റ്റ് ഹൌസിൽ താമസിച്ച പ്രമുഖരുടെ പട്ടികയിൽ നിന്നും മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുത മേനോന്റെ ചിത്രം ഒഴിവാക്കിയതിൽ പരാതിയുമായി ബിനോയ് വിശ്വം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കത്തിലൂടെ ബിനോയ് വിശ്വം അതൃപ്തി അറിയിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുൻ മുഖ്യമന്ത്രി ഇഎംഎസ്, മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവരുടെ പേരുകളും ചിത്രങ്ങളും രാമനിലയത്തിലെ പഴയ കെട്ടിടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അച്യുതമേനോന്റെ പേര് ഒഴിവാക്കി. സിപിഐ നേതാവായ മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ പേരില്ലാത്തത് ഉദ്യോഗസ്ഥരുടെ നെറികേടാണെന്ന് ബിനോയ് വിശ്വം കത്തിൽ കുറ്റപ്പെടുത്തി. മന്ത്രിക്ക് അനിഷ്ടം തോന്നിയാലോയെന്ന് സംശയിച്ച ചില ഉദ്യോഗസ്ഥരാണ് അച്യുതമേനോനെ ഒഴിവാക്കിയതെന്നും കത്തിൽ പരാമർശമുണ്ട്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം