
തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം വേണമെന്ന് ഗവർണർ പറയുന്നുവെന്ന് കുറ്റപ്പെടുത്തി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവന് മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ വഴി ചരിത്ര അവബോധത്തെയും ശാസ്ത്ര അവബോധത്തെയും അട്ടിമറിക്കാനുള്ള ആർഎസ്എസിന്റെ ശ്രമമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര സർക്കാരിൽ പ്രവാസി വകുപ്പ് വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് ജനവിരുദ്ധമാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ഈ വിഷയത്തിൽ പാർലമെന്റിന് മുന്നിൽ സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സൗന്ദര്യ ബോധം ഒരു സാമൂഹിക ഉത്പന്നമാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. കേരളത്തിൽ അതുണ്ട്. ഷർട്ടിന്റെ നിറത്തിന് അനുസരിച്ച് കരയുള്ള മുണ്ടുടുക്കുന്നതും സാരിയുടെ നിറമനുസരിച്ച് ബ്ലൗസ്, പൊട്ട്, ചെരിപ്പ് എന്നിവ ധരിക്കുന്നതും ഇതിനാലാണ്. ഒരു വീട്ടിൽ ഏഴു ചെരിപ്പെങ്കിലും മിനിമം കാണും. അത് വയ്ക്കാൻ പ്രത്യേക പെട്ടി വിട്ടീലുണ്ടാവും. ഉത്തരേന്ത്യയിലൊന്നും ഇത് ചിന്തിക്കാൻ പറ്റില്ല. സൗന്ദര്യ ബോധത്തിനൊന്നും നമ്മൾ എതിരല്ലെന്നും എംവി ഗോവിന്ദൻ പ്രസംഗത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam